മുംബൈ: അക്ഷയ് കുമാർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഗോർഖയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ മേജർ ജനറൽ ഇയാൻ കാർഡോസോ ആയാണ് അക്ഷയ് കുമാർ എത്തുന്നത്. 1971ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ പരിക്കേറ്റതിനെ തുടർന്ന് സ്വന്തമായി കാല് മുറിച്ച് കളഞ്ഞ സൈനികനാണ് ഇയാൻ കാർഡോസോ.യുദ്ധ വീരൻ ഇയാൻ കാർഡോസോയെ സിനിമയിൽ അവതരിപ്പിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് പോസ്റ്റർ പങ്കുവെച്ച് അക്ഷയ് കുമാർ കുറിച്ചു.
സഞ്ജയ് പുരാൻ സിങ്ങ് ചൗഹാനാണ് ഗോർഖയുടെ സംവിധായകൻ. ആനന്ദ് എൽ റായിയും ഹിമാൻഷു ശർമ്മയുമാണ് നിർമ്മാതാക്കൾ. ‘ഇതിഹാസ യുദ്ധ നായകനായ ഇയാൻ കാർഡോസോയുടെ കഥ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നതിൽ അഭിമാനം തോന്നുന്നു’ എന്നാണ് ആനന്ദ് എൽ റായ് പറഞ്ഞത്.
Sometimes you come across stories so inspiring that you just want to make them. #Gorkha – on the life of legendary war hero, Major General Ian Cardozo is one such film. Honoured to essay the role of an icon and present this special film.
Directed By – @sanjaypchauhan pic.twitter.com/4emlmiVPPJ
— Akshay Kumar (@akshaykumar) October 15, 2021