ലക്നൌ: ഉത്തര്‍പ്രദേശില്‍ ട്രാക്ടർ മറിഞ്ഞ് നാല് കുട്ടികളടക്കം പതിനൊന്ന് പേര്‍ മരിച്ചു. യുപിയിലെ ത്സാൻസിയിലാണ് അപകടമുണ്ടായത്. ആറ് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.
ഝാന്‍സിയിലെ ചിര്‍ഗാവില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. യാത്രയ്ക്ക് ഉപയോഗിക്കുന്ന ട്രാക്ടര്‍ ട്രോളിയാണ് അപകടത്തില്‍പ്പെട്ടത്. പാതയ്ക്ക് കുറുകെ കടന്ന ഒരു കന്നുകാലിയുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ വാഹനം തലകീഴായി മറിയുകയായിരുന്നു. നാല് കുട്ടികളും ഏഴ് സ്ത്രീകളുമാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ 30 പേര്‍ ഉണ്ടായിരുന്നു.
മധ്യപ്രദേശിലെ പണ്‍ഡോഖറില്‍നിന്ന് ഇറാച്ചിലേക്ക് പോകുകയായിരുന്ന കുടുംബാംഗങ്ങളാണ് പകടത്തില്‍പ്പെട്ടതെന്ന് എസ്.പി. ശിവഹരി മീണ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
















