ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ശ്രീനഗർ സ്വദേശി ഷാഹിദ് ബാസിർ ഷെയ്ഖിനെയാണ് സൈന്യം വധിച്ചത്. ഇയാൾക്ക് നാട്ടുകാർക്ക് നേരെയുള്ള ആക്രമണത്തിൽ പങ്കുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർ ഷാം സോഫിയെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും സിആർപിഎഫും സംയുക്തമായാണു ഭീകരരെ നേരിട്ടത്.