തിരുവനന്തപുരം;ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നൈറ്റിംഗെൽ സർക്കിളാണ് വ്യത്യസ്തമായൊരു മത്സരം ഒരുക്കുന്നത്. ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ കാർവിങ് എന്ന പേരിൽ പഴങ്ങളിലും പച്ചക്കറികളിലും കൊത്തുപണികൾ തീർത്ത് കഴിവ് തെളിയിക്കാവുന്ന മത്സരമാണ് . പ്രായ പരിധി ഇല്ലാതെ എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.
ഒക്ടോബർ 18 ന് വൈകുന്നേരം 5 മണിക്ക് സൂം മീറ്റിലാണ് ഈ പരിപാടി നടക്കുക.ഇത് മനോഹരവും പുതിയൊരു മിഴിവിസ്മയവുമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 9995014607 വെബ്സൈറ്റ് : https://ncdconline.org/