അമീഷ പട്ടേലും സണ്ണി ഡിയോളും പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘ഗദര്‍ ഏക് പ്രേം കഥ’. 2001ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ പറയുന്നത് ഇന്ത്യയുടെ വിഭജനകാലത്തുനടക്കുന്ന പ്രണയകഥയാണ് .
20 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗദര്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് സണ്ണി ഡിയോള്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്.
രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. ദസ്സറ ദിനത്തില്‍ ഗദര്‍ 2 ൻ്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിടുന്നു- സണ്ണി ഡിയോള്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സീക്വലിൻ്റെ പ്രഖ്യാപനം എന്നാണ് അമീഷ പട്ടേല്‍ കുറിച്ചത്. ആദ്യ ഭാഗം സംവിധാനം ചെയ്ത അനില്‍ ശര്‍മ തന്നെയാണ് രണ്ടാമത്തെ ഭാഗവും സംവിധാനം ചെയ്യുന്നത്.