കോഴിക്കോട്: വീട്ടില്‍ നിന്ന് കാണാതായ കുട്ടിയെ സമീപത്തെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം കല്ലാച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക ജിഷ മോള് അഗസ്റ്റിൻ്റെയും ആലക്കോട് കരുവന്‍ഞ്ചാല്‍ ചമ്പനാനിക്കല്‍ സുജിത്ത് സെബാസ്റ്റ്യന്റെയും ഇളയ മകന് ജിയാന്‍ സുജിത്ത് (രണ്ടര) ആണ് മരിച്ചത്.
രാവിലെ മുതല്‍ കാണാതായ കുട്ടിയെ പത്തുമണിയോടെയാണ് ഇവർ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പുറത്തെടുത്ത് കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കണ്ണൂര്‍ ജില്ലയില്‍ നിന്ന് സ്ഥലം മാറി കല്ലാച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് വന്നതായിരുന്നു ഫിസിക്സ് അധ്യാപികയായ ജിഷ മോള് അഗസ്റ്റിനും കുടുംബവും.പത്ത് മണിയോടെ കാണാതായ കുട്ടി എങ്ങനെ കുളത്തിലെത്തിയെന്ന സംശയം എല്ലാവരും പ്രകടിപ്പിക്കുന്നുണ്ട്. ക്വാട്ടേഴ്സിലുള്ള ആളുകളുടെ കണ്ണ് വെട്ടിച്ച് എങ്ങനെ കുളത്തിന് അടുത്ത് രണ്ടര വയസുകാരനെത്തിയെന്നതാണ് നാട്ടുകാരുടെ സംശയത്തിന് കാരണം.