അബൂദബി: അബൂദബിയിലെ മുഴുവൻ ആശുപത്രികളും മലാഫി പ്ലാറ്റ്ഫോം മുഖേന ബന്ധപ്പെടുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഗൾഫ് മേഖലയിലെ ആദ്യത്തെ ആരോഗ്യ വിവര കൈമാറ്റ സംവിധാനമാണ് മലാഫി. ചികിത്സ തേടുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും ആരോഗ്യസ്ഥാപനങ്ങൾ പരസ്പരം കൈമാറുകയും ചെയ്യുന്ന ഏകീകൃത സംവിധാനമാണ് മലാഫി
. അബൂദബിയിലെ സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഇതിന്റെ ഭാഗമാകുന്നുണ്ട്. 59 ആശുപത്രികളിലും 1,100 ക്ലിനിക്കുകളിലുമായി 39,000 ഡോക്ടർമാരും മറ്റു 1,539 ആരോഗ്യ അനുബന്ധ സ്ഥാപനങ്ങളും മലാഫിയുടെ ഭാഗമാണ്. രോഗികൾ ചികിത്സ കേന്ദ്രം മാറിയാലും അവരുടെ പരിശോധനാ വിവരങ്ങളും നേരത്തേ നൽകിയ മരുന്നുകളുടെ വിവരങ്ങൾ എന്നിവ ലഭ്യമാക്കാൻ ഈ സംവിധാനം സഹായകമാകും. രോഗനിർണയത്തിനുള്ള സമയവും ലാഭിക്കാം എന്നതിനു പുറമേ ഒരേ പരിശോധന ആവർത്തിച്ച് ചെയ്യുന്ന ബുദ്ധിമുട്ടും ഈ സംവിധാനത്തിലൂടെ ഒഴിവാക്കാം കഴിയും. നിലവിൽ 559 ദശലക്ഷം രോഗികളുടെ വിവരങ്ങൾ മലാഫിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്