മൂവാറ്റുപുഴ∙ കോർമല കുന്നിന്റെ ഒരു ഭാഗം നഗരത്തിലെ പെട്രോൾ പമ്പിലേക്ക് ഇടിഞ്ഞു വീണത് പരിഭ്രാന്തി പരത്തി. കൂറ്റൻ പാറക്കല്ലുകളും ഉൾപ്പെടെയാണ് വെള്ളൂർക്കുന്നത്ത് പികെസി പെട്രോൾ പമ്പിലേക്ക് ഉഗ്രശബ്ദത്തോടെ പതിച്ചത്. ഫ്യുവൽ ഡിസ്പെൻസർ യൂണിറ്റിനു തൊട്ടടുത്തു വരെ കൂറ്റൻ പാറക്കല്ലുകൾ വന്നു വീണു. ചൊവ്വാഴ്ച അർധരാത്രി പന്ത്രണ്ടോടെയാണ് അപകടം. കോർമല കുന്നിന്റെ എൻഎസ്എസ് റോഡിനു സമീപമുള്ള ഭാഗമാണ് 15 അടി താഴ്ചയിലേക്കു ഇടിഞ്ഞു വീണത്.
ഇതേത്തുടർന്ന് കോർമല കുന്നിൽ അപകട ഭീഷണി നേരിടുന്ന കെട്ടിടങ്ങളിലെ താമസക്കാരെ മാറ്റി. ഡീൻ കുര്യാക്കോസ് എംപി, നഗരസഭ ചെയർമാൻ പി.പി.എൽദോസ് എന്നിവർ സ്ഥലം പരിശോധിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകി. 7 വർഷം മുൻപ് കോർമല കുന്നിടിഞ്ഞു വീണിരുന്നു. പിന്നീട് കോർമലയിൽ ഇടയ്ക്കിടെ മണ്ണിടിച്ചിൽ ഉണ്ടാകാറുണ്ട്. താഴെയുള്ള കെട്ടിടങ്ങൾക്ക് തകരാറുകളും ഉണ്ടാകും.
വിനയായത് അനധികൃത നിർമാണം
കാലവർഷം ശക്തമാകുമ്പോൾ മലയിൽ മണ്ണിടിച്ചിൽ പതിവാണ്. എന്നാൽ എൻഎസ്എസ് റോഡിനു സമീപം ഇതുവരെ മണ്ണിടിഞ്ഞു വീണിരുന്നില്ല. ഇവിടെ കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്ന അനധികൃത നിർമാണ പ്രവർത്തനങ്ങളാണ് ഇതിനു കാരണമെന്ന് പരിസരവാസികൾ ആരോപിക്കുന്നുണ്ട്. ഇവിടെയുള്ള വാളാനിക്കാട്ട് ബിൽഡിങ്ങിന്റെ മുന്നിലാണ് മണ്ണിടിഞ്ഞത്.
ഇതിനു സമീപം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണു നീക്കുകയും മറ്റും ചെയ്തിരുന്നതായാണ് ആരോപണം. കോർമല കുന്നിൽ മണ്ണെടുപ്പ്, മണ്ണിന് ഇളക്കം സംഭവിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ എന്നിവ പാടില്ലെന്നു ചൂണ്ടിക്കാട്ടി കലക്ടർ നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്. ഇതു മറികടന്നു നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് നാട്ടുകാർ കലക്ടർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഒന്നും ഉണ്ടായില്ല.
ഇത്തരം അനധികൃത പ്രവർത്തനങ്ങളാണ് മണ്ണിടിച്ചിലിനു കാരണമായതെന്നാണ് സമീപവാസികൾ ആരോപിക്കുന്നത എൽദോ ഏബ്രഹാം എംഎൽഎയായിരുന്നപ്പോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ കലക്ടർ എം.ജി. രാജമാണിക്യം കോർമലയുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനു വേണ്ട റിപ്പോർട്ടും പദ്ധതിയും സമർപ്പിച്ചെങ്കിലും അവഗണിക്കപ്പെട്ടു. മഴ ശക്തമാകുകയും മലയിൽ ചെറിയ തോതിലെങ്കിലും മണ്ണ് ഇടിയുകയും ചെയ്യുമ്പോൾ നഗരത്തിലെ വ്യാപാരികളും പരിസരവാസികളും ഭീതിയിലാണ്.