കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. എറണാകുളം സൗത്ത് ഡിവിഷന്‍ കൗണ്‍സിലര്‍ ആണ്. ബിജെപി നേതാവാണ്. കാൻസർ ബാധിതയായി ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 6.15ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാരിയം റോഡ് ചിന്മയ കോളജിന് എതിർവശത്തുള്ള ഇവരുടെ കൗൺസിലർ ഓഫിസിൽ 10.30 മുതൽ ഒന്നര വരെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഇതിനടുത്തുള്ള ശാന്തി ഫ്ലാറ്റിൽ ഒരു മണി മുതൽ മൂന്നു മണിവരെയും ആദരാഞ്ജലികൾ അർപ്പിക്കാം.
സംസ്കാരം വൈകിട്ട് മൂന്നിന് രവിപുരം ശ്മശാനത്തിൽ. തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തന്നെ ഇവരിൽ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ലീവെടുത്ത് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഭർത്താവ്: കൃഷ്ണകുമാർ വർമ. മക്കൾ: ഇന്ദുലേഖ, ആദിത്യ വർമ.