ഡല്‍ഹി: സിംഗു അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷധ വേദിയില്‍ കൈത്തണ്ട മുറിച്ച് കെട്ടിത്തൂക്കിയ നിലയില്‍ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കര്‍ഷകസമരപ്പന്തലിന് സമീപത്തെ പോലീസ് ബാരിക്കേഡിലാണ് യുവാവിൻ്റെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് രക്തം തളം കെട്ടിയ നിലയിലാണ്.
സിഖ് ഗ്രൂപ്പായ നിഹാങ്‌സാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സിഖ് വിശുദ്ധഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബിനെ അപഹേളിച്ചുവെന്ന് ആരോപിച്ചാണ് ഒരുവിഭാഗം ആളുകള്‍ യുവാവിനെ കൊലപ്പടുത്തിയത്. കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തിന് പിന്നാലെ കര്‍ഷകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതെന്നാണ് കര്‍ഷകരുടെ ആരോപണം. സ്ഥലത്തെത്തിയ പോലീസിനെ കര്‍ഷകര്‍ തടഞ്ഞു. പിന്നീട് പോലീസ് മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.