കൊല്ലം: കടയ്ക്കലിൽ എസ്എഫ്ഐ-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരുവരും തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകർക്കും ഒരു എസ്എഫ്ഐ പ്രവർത്തകനും വെട്ടേറ്റു. പരിക്കേവരെ ആശുപത്രിയിലേക്ക് മാറ്റി.
കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം. കോളേജിൽ ബിജെപി പ്രവർത്തകർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ്‌എഫ്‌ഐ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് ബിജെപി പ്രവർത്തകർ വിദ്യാർത്ഥികളെ അക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.
ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.