സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാവുന്ന ‘അണ്ണാത്തെ’യുടെ ടീസര്‍ പുറത്തിറങ്ങി. സണ്‍ ടി.വിയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്.രജനികാന്ത് സിനിമകളെ പോലെ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാവും അണ്ണാത്തെ എന്ന് അടിവരയിടുന്ന തരത്തിലുള്ള രംഗങ്ങളാണ് ടീസറിലുള്ളത്.
സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ നയന്‍താരയും കീര്‍ത്തി സുരേഷുമാണ് നായികമാര്‍.ഖുശ്ബു, മീന, സൂരി, പ്രകാശ് രാജ്, ജഗപതി ബാബു, അഭിമന്യു സിംഗ് എന്നിവരും ചിത്രത്തിലുണ്ട്. വെട്രി പളനിസ്വാമിയാണ് ക്യാമറ. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മാണം.ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു പ്രധാനമായും ചിത്രീകരണം.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി. ഇമ്മന്‍ ആണ്. വിവേക് ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഏറെകാലത്തിനു ശേഷം രജനി ചിത്രം റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയുമാണ് ആരാധകര്‍.