ദോഹ∙ഈ വർഷത്തെ മൂന്നാമത് ഈന്തപ്പഴ വിപണന മേളയ്ക്ക് സൂഖ് വാഖിഫിൽ ഇന്നു തുടക്കമാകും. 60 പ്രാദേശിക ഫാമുകളുടെയും ദേശീയ കമ്പനികളുടെയും പങ്കാളിത്തത്തോടെ വെസ്‌റ്റേൺ സ്‌ക്വയറിലാണ് 10 ദിവസത്തെ മേള നടക്കുക.
പ്രാദേശിക ഈന്തപ്പഴ ഉൽപാദനം പ്രോത്സാഹിപ്പിക്കുക, ഇടനിലക്കാരില്ലാതെ കർഷകർക്ക് നേരിട്ട് വിൽപനയ്ക്കുള്ള അവസരം നൽകുക, രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വ്യത്യസ്ത തരം ഈന്തപ്പഴം പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.
കോവിഡ് വാക്‌സിൻ രണ്ടു ഡോസും എടുത്തവർക്കാണു പ്രവേശനം. മാസ്‌കും നിർബന്ധം. സാമൂഹിക അകലവും പാലിക്കണം. ദിവസവും ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 9.00 വരെയാണ് പ്രവേശനം. വാരാന്ത്യങ്ങളിൽ രാത്രി 10.00 വരെയും.