–
ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ (ഗണിതം ,മലയാളം മീഡിയം, തസ്തികമാറ്റം വഴിയുള്ള നിയമനം -കാറ്റഗറി നമ്പർ 511/19) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ അഭിമുഖം ജില്ലാ പി.എസ്.സി ഓഫീസില്‍ ഒക്ടോബര്‍ 20ന് നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസിലും പ്രൊഫൈല്‍ മെസേജിലും നൽകിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് പ്രമാണങ്ങളുടെ അസ്സല്‍, ഒ.ടി.ആര്‍. വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ട് എത്തണം. പി.എസ്.സി വെബ്‌സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്‌മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം.
കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്ലൗസ്, മാസ്‌ക്, ഫേസ് ഷീല്‍ഡ് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ കൈയില്‍ കരുതുകയും വേണം.
(പി.ആര്‍./എ.എല്‍.പി./3076)