ഭോപ്പാൽ: ഗർഭ നൃത്തത്തിന് ശേഷം കബഡി കളിക്കുന്ന ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ വീഡിയോയ്ക്ക് വിമർശനവുമായി കോൺഗ്രസ്. കാളീ ക്ഷേത്രദർശനത്തിനിടെയാണ് താരങ്ങൾ എംബിഎ കബഡിക്ക് ക്ഷണിച്ചത് .ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വയറലായ ഇതോടുകൂടിയാണ് കോൺഗ്രസ് വിമർശനവുമായി രംഗത്ത് വന്നത്.എപ്പോഴാണ് എന്‍ഐഎ കോടതിയില്‍ ഇവരുടെ അടുത്ത ഹിയറിങ്ങെന്ന് കോണ്‍ഗ്രസ് നേതാവ് ബി വി ശ്രീനിവാസ് പരിഹസിച്ചു. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിങ് ഠാക്കൂര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് എത്തിയത്. നേരത്തെ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത നൃത്തം ചെയ്യുന്ന വീഡിയോയും ബാസ്‌കറ്റ് ബോള്‍ കളിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. സ്വന്തം വീട്ടില്‍ നടന്ന വിവാഹ ചടങ്ങിലും ഇവര്‍ നൃത്തം ചെയ്ത വീഡിയോ പ്രചരിച്ചു.
इनकी NIA कोर्ट में अगली ‘पेशी’ कब है? pic.twitter.com/PddYsXzGP3
— Srinivas BV (@srinivasiyc) October 13, 2021