തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥല ങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള അത്യന്തം കനത്ത മഴയ്ക്കാണു സാധ്യത.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറ ണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ രണ്ടു ദിവസം കൂടി യെല്ലോ അലര്‍ട്ടാണ്.
വെള്ളിയാഴ്ച വരെ കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗത്തേക്കു പോകരുതെന്നു മുന്നറിയിപ്പുണ്ട്.