തിരുവനന്തപുരം:വാക്സിന് എടുക്കാന്‍ വിമുഖതകാട്ടുന്ന അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും ബോധവത്കരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഒന്നുകൂടി ഉറപ്പാക്കണം. സ്കൂള്‍ വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസും ഉറപ്പാക്കണമെന്നും കോവിഡ് അവലോകന യോഗത്തിൽ അദ്ദേഹം നിർദേശിച്ചു. സ്കൂള്‍ തുറക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ യൂനിഫോം നിര്‍ബന്ധമാക്കേണ്ടതില്ല. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബസ് സര്‍വിസുകള്‍ വർധിപ്പിക്കുന്നതിന് നടപടി എടുക്കാനും നിർദേശിച്ചു.
അതേസമയം പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. ഇളവ് ലഭിക്കേണ്ട പരിപാടികള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം. പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കീഴിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഒക്ടോബര്‍ 25 മുതല്‍ തുറക്കും. സംസ്ഥാനതലത്തില്‍ നെഹ്റു ഹോക്കി സെലക്ഷന് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കും.