കോഴിക്കോട്:ചന്ദ്രിക കള്ളപ്പണ ഇടപാട് കേസിൽ എം കെ മുനീറിന്റെ മൊഴിയെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ എന്ന നിലയിലാണ് എം കെ മുനീറിന്റെ മൊഴിയെടുത്ത്. ഇന്നലെ കൊച്ചിയിലെ ഓഫീസിലായിരുന്നു മൊഴിയെടുത്തത്.
നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപ്പത്രത്തെയും ലീഗിനെയും മറയാക്കിരുന്നുവെന്ന് ജലീൽ ആരോപിച്ചിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് വിജിലൻസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത് പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഇ ഡി കേസ് ഏറ്റെടുക്കുകയും പിന്നീട് അന്വേഷണവുമായി മുന്നോട്ട് പോവുകയും ചെയ്‌തത്.