ന്യൂഡൽഹി: യു.കെ. പൗരന്മാര്ക്ക് 10 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കിയ നിര്‍ദേശം ഇന്ത്യ പിന്‍വലിച്ചു. ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റീന് യു.കെ. പിന്‍വലിച്ച സാഹചര്യത്തിലാണ് ഈ നടപടി. അന്താരാഷ്ട്ര യാത്രാ മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച ശേഷം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റൈനും നെഗറ്റീവ് കോവിഡ് പരിശോധനയും യു കെ നിര്‍ബന്ധമാക്കിയിരുന്നു.
ഇതിന് മറുപടിയെന്നോളമാണ് യുകെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ യാത്രക്കാരും നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് കൈവശം വെയ്ക്കുകയും ഇന്ത്യയില്‍ എത്തിയതിന് ശേഷം 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുകയണമെന്നും ഇന്ത്യ തീരുമാനിച്ചിരുന്നത്. ഇതോടെ കടുപിടുത്തം വെടിഞ്ഞ് യുകെ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു.