റെഡ്മി നോട്ട് നിരയിലെ പുതിയ സ്മാർട്ട്ഫോണുകൾ റെഡ്മി നോട്ട് 11 സീരീസ് വൈകാതെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഈ സ്മാർട്ട്ഫോൺ സീരീസിൽ റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ മാക്സ് എന്നീ മൂന്ന് മോഡലുകൾ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ.ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് റെഡ്മി നോട്ട് 11 സീരീസ് സ്മാർട്ട്ഫോണുകളിൽ 120W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ട് ഉണ്ടായിരിക്കും എന്നതാണ്. ഇതിൽ എല്ലാ ഫോണുകൾക്കും 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കാൻ സാധ്യത കുറവാണ്. റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ മാക്സ് എന്നിവയിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്തായാലും നൽകുമെന്ന് പ്രതീക്ഷിക്കാം.ഷവോമി XW 11ടി പ്രോ, ഷവോമി മിക്സ് എന്നീ ഫോണുകളിൽ നേരത്തെ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല.
റെഡ്മി നോട്ട് 11 പ്രോയും റെഡ്മി നോട്ട് 11 പ്രോ മാക്സും അടങ്ങുന്ന പ്രോ മോഡലുകൾക്ക് മാത്രം 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകുമെന്നാണ് പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. നിലവിൽ വിപണിയിലുള്ള റെഡ്മി നോട്ട് 10 പ്രോ മോഡലുകൾ ബോക്സിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. പുതിയ നോട്ട് സീരിസ് സ്മാർട്ട്ഫോണുകളുടെ ബാറ്ററി ശേഷിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമൊന്നും ഇല്ല. റെഡ്മി നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്സ് എന്നിവ 5020 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് ഇന്ത്യൻ വിപണിൽ എത്തിയത്. ഇത് ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററിയാണ്. റെഡ്മി നോട്ട് 9 സീരിസിലും ഇതേ ബാറ്ററിയാണ് കമ്പനി ഉപയോഗിച്ചത്.ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ റെഡ്മി നോട്ട് 11 സീരീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും മുൻകാലങ്ങളിലെ അനുഭവം വച്ച് റെഡ്മി നോട്ട് സീരീസ് 2022ൽ ഔദ്യോഗികമായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. റെഡ്മി നോട്ട് 10 ഫോണുകളുടെ ആദ്യ ഭാഗം ഈ വർഷം ഫെബ്രുവരിയിലാണ് അവതരിപ്പിച്ചത്. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവയാണ് ഈ സീരിസിൽ ആദ്യം പുറത്തിറക്കിയത്. പിന്നീട് റെഡ്മി നോട്ട് 10എസ്, നോട്ട് 10ടി എന്നിവയടക്കമുള്ള ഫോണുകൾ കമ്പനി അവതരിപ്പിച്ചു.
വരാനിരിക്കുന്ന റെഡ്മി നോട്ട് സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡിവൈസുകളിൽ ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ കട്ടൗട്ട് നൽകുമെന്നും ഫുൾ സ്ക്രീൻ ഡിസ്പ്ലേയായിരിക്കും ഫോണുകളിൽ ഉണ്ടായിരിക്കുക എന്നും സൂചനകൾ ഉണ്ട്. റെഡ്മി നോട്ട് 11 സീരീസിന്റെ അടുത്തിടെ പുറത്ത് വന്ന ചിത്രങ്ങൾ ഇക്കാര്യം സൂചിപ്പിക്കുന്നു.