തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ ഇനി പെണ്‍കുട്ടികള്‍ക്കും കഥകളി പഠിക്കാം. കഥകളി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ ഉത്തരവായി.
90 വര്‍ഷമായി കലാമണ്ഡലം നിലവില്‍ വന്നിട്ട്. എന്നാല്‍ ഇത് ആദ്യമായാണ് ഇവിടെ കഥകളി പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്കും അവസരം ലഭിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് വൈസ് ചാന്‍സലര്‍ പുറത്തിറക്കി. എട്ടാം ക്ലാസില്‍ കഥകളി വടക്കന്‍ കളരിയിലും തെക്കന്‍ കളരിയിലും രണ്ട് വീതം സീറ്റുകളിലാണ് പെണ്‍കുട്ടികള്‍ക്ക് പ്രവേശം.