ബീജിംഗ്: ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ പ്രളയത്തിൽ 15 മരണം . ഒഴുക്കിൽപ്പെട്ട് 3 കാണാതായി. ചൈനയിലെ വിവിധ പ്രദേശങ്ങളിൽ ഈ മാസം ആദ്യം മുതൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്.പ്രവിശ്യയിൽ നിന്ന് 1.20 ലക്ഷം പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.ഇവിടെ മാത്രം 17,000 വീടുകൾ തകർന്നതായാണ് റിപ്പോർട്ട്.
രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപ്പത്താറ് ലക്ഷം ജനങ്ങളെ വിവിധ മേഖലകളിലായി പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. 37,700 വീടുകളാണ് ഇതുവരെ പ്രളയത്തിൽ തകർന്നത്. 2,38,460 ഹെക്ടർ പ്രദേശത്തെ കൃഷിയും നശിച്ചു. കനത്ത മഴ രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായതായി അധികൃതർ അറിയിച്ചു.