ഇലക്ട്രല്‍ ബോണ്ട് കേസ്: എസ്.ബി.ഐയെ വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; എല്ലാ വിവരങ്ങളും വെളിപ്പെടുത്താന്‍ എന്താണ് ബുദ്ധിമുട്ട്

ഇലക്ട്രല്‍ ബോണ്ട് കേസ് സുപ്രീംകോടതി പരിഗണിക്കുകയാണ്. എസ്.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ചീഫ് ജസ്റ്റിസ്. ചീഫ് ജസ്റ്റിസിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇലക്ടറല്‍ ബോണ്ട് നമ്പര്‍ പ്രസിദ്ധീകരിക്കണമെന്ന് നേരത്തെ എസ്ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി പ്രസിദ്ധീകരിച്ച രേഖയില്‍ സീരിയല്‍ നമ്പര്‍ ഇല്ലാത്തതെന്തെന്നും ചോദിച്ചിരുന്നു. ഇതേ സംബന്ധിച്ച മറുപടി എസ്.ബി.ഐ കോടതിക്ക് നല്‍കിയിട്ടുണ്ട്. തിരിച്ചറിയല്‍ നമ്പരുകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്നാണ് ബാങ്ക് കോടതിയില്‍ പറഞ്ഞത്. കടതി ആവശ്യപ്പെട്ടാലേ എല്ലാം വെളിപ്പെടുത്തൂവെന്നത് ശറിയല്ല. ഇപ്പോള്‍ വ്യവസായ സംഘടനകളെ കേള്‍ക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇടക്ട്ര്# ബോണ്ട് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വാദം നടക്കുകയാണ്. 

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്ബിഐ കൈമാറിയ കടപത്രത്തിന്റെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. 2019 ഏപ്രില്‍ 12 മുതല്‍ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂല്യങ്ങളുള്ള ബോണ്ടുകളുടെ വിവരങ്ങള്‍ ആയിരുന്നു പ്രസിദ്ധീകരിച്ചത്. സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ രാഷ്ട്രീയപാര്‍ട്ടികള്‍ ബോണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.  

ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രിംകോടതി നടത്തിയത്. എസ്ബിഐ കോടതിയില്‍ നല്‍കിയ കണക്കുകള്‍ അപൂര്‍ണ്ണമാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. കോടതി എസ്ബിഐ നിലവില്‍ നല്‍കിയ രേഖകള്‍ക്ക് പുറമേ ഇലക്ടറല്‍ ബോണ്ട് നമ്പറുകളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. രേഖയില്‍ സീരിയല്‍ നമ്പറുകള്‍ ഉള്‍പ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരാകുന്നത് ആരാണ്?, ബാങ്ക് ബോണ്ട് നമ്പറുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ബാങ്ക് ഇത് വെളിപ്പെടുത്തിയേ മതിയാകൂ എന്നായിരുന്നു കേസ് മുമ്പ് പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. 

അതേസമയം, സുപ്രീം കോടതി വിധിയില്‍ പരിഷ്‌ക്കരണം വേണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷ നല്‍കിട്ടുണ്ട്. ഇതും കോടതി പരിഗണിക്കും. നാളെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അപേക്ഷ പരിഗണിക്കും. ഭരണഘടന ബെഞ്ചിന്റെ സിറ്റിംഗിലായിരിക്കും അപേക്ഷ പരിഗണിക്കുക. എന്നാല്‍, പുതിയ നീക്കത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. ഇലക്ട്രല്‍ ബോണ്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാതെയിരിക്കാനുള്ള നീക്കമാണെന്ന് പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചു. ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് പുതിയ നീക്കവും ഉണ്ടായിരിക്കുന്നത്.

കമ്മീഷന്‍ സീല്‍ കവറില്‍ നല്‍കിയ വിവരങ്ങള്‍ തിരികെ വേണമെന്നാണ് അപേക്ഷയിലെ ആവശ്യം. കമ്മീഷന്‍ നല്‍കിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, സുപ്രീം കോടതിയില്‍ നല്‍കിയ രേഖകളുടെ പകര്‍പ്പ് കൈവശം ഇല്ലെന്നും അതിനാല്‍ അവ വെബ് സെറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തിരികെ വേണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ അടങ്ങിയ 106 സീല്‍ഡ് കവറുകളാണ് കമ്മിഷന്‍ കോടതിയില്‍ നല്‍കിയിരുന്നത്. 

പുറത്തുവന്ന വിവരങ്ങളില്‍ ഭൂരിഭാഗവും 2019 ഏപ്രില്‍ 12 ന് മുന്‍പുള്ളവയാണ്. പുതിയ വിവരങ്ങള്‍ അനുസരിച്ച് 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 500 ബോണ്ടുകളിലുടെ 210 കോടി രൂപ ലഭിച്ചെന്നാണ് കണക്ക്. 2019ലെ പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് 1450 കോടിയുടെ ബോണ്ടും ബിജെപിക്കു കിട്ടിയിരുന്നു. ഇതേ കാലയളവില്‍ കോണ്‍ഗ്രസിനു 383 കോടിയും ലഭിച്ചു. തമിഴ്‌നാട്ടിലെ ഡിഎംകെയ്ക്ക് 509 കോടിയാണു ലഭിച്ചത്. ഭാരത് രാഷ്ട്ര സമിതിക്ക് (പഴയ തെലങ്കാന രാഷ്ട്ര സമിതി) 230.65 കോടിയും ബോണ്ടിലൂടെ ലഭിച്ചെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Read more …..