മലയാളത്തിന്‍റെ അതുല്യ പ്രതിഭ നെടുമുടി വേണുവിന്‍റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം. ഇതിനോടകം തന്നെ നിരവധി പ്രമുഖര്‍ നെടുമുടിക്ക് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നെടുമുടി വേണുവുമായുള്ള ഓര്‍മ്മകള്‍ പങ്ക് വെച്ച് നിർമ്മാതാവും ഡിസ്ട്രിബ്യൂട്ടറമായ ജയേഷ് കുട്ടമത്ത്.
മമ്മൂട്ടി നായകനായ ‘കുട്ടനാടൻ ബ്ലോഗ്’ എന്ന സിനിമയിലെ രജിസ്ട്രാറുടെ വേഷം താന്‍ ആണ് ചെയ്യുന്നത് എന്ന് നെടുമുടി വേണുവിനോട് പറയുകയും, എങ്കില്‍ “വളരെ നന്നായിരിക്കും” എന്ന് നെടുമുടി മറുപടി നല്‍കിയതായും ജയേഷ് കുട്ടമത്ത് തന്‍റെ ഓര്‍മകുറിപ്പില്‍ വിവരിക്കുന്നു.
ജയേഷ് കുട്ടമത്ത് എഴുതിയ കുറിപ്പ്:
മമ്മൂട്ടി നായകനായ കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയില്‍ ഒരു രജിസ്ട്രാറുടെ വേഷം വരുന്ന സമയത്ത് ഡയറക്ടർ സേതു മമ്മൂക്കയോട് ഇത് ഒരു വ്യക്തമായ ക്യാരക്ടർ ആണെന്നും നമുക്കത് ട്രെയിൻ എന്ന സിനിമയുടെ നിർമ്മാതാവും ഡിസ്ട്രിബ്യൂട്ടറമായ ജയേഷ് കുട്ടമത്തിനെ കൊണ്ട് ചെയ്യിക്കാമെന്നും, അദ്ദേഹത്തിന് താൽപര്യമുണ്ടെന്നും പറയുകയുമുണ്ടായി.
മമ്മൂക്ക അതിനെ പരിപൂർണ്ണ പിന്തുണയും നൽകി. അപ്പോഴാണ് അവിടേക്ക് വേണു ചേട്ടൻ വരുന്നത് വേണു ചേട്ടനും ഞാനും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത് സ്വദേശി നായർ വിദേശി നായർ എന്ന സിനിമ പ്രൊഡ്യൂസ് ചെയ്യുന്ന അന്നുമുതലാണ്.
രജിസ്ട്രാറുടെ വേഷം ഞാനാണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിനോട് പറഞ്ഞപ്പോൾ, “വളരെ നന്നായിരിക്കും” എന്ന് അദ്ദേഹം മറുപടി നല്‍കി. അങ്ങനെ അദ്ദേഹത്തിൻറെ അനുഗ്രഹത്തോടെ കൂടിയാണ് ഞാൻ വേഷം ചെയ്തത്. കൂടെ അഭിനയിക്കുമ്പോഴും അല്ലാതെയും അദ്ദേഹത്തിൻറെ വേഷപ്പകർച്ച കണ്ട് അമ്പരന്ന് നിന്ന് പോയിട്ടുണ്ട് ഞാൻ.
എന്നിലെ മിമിക്രി കലാകാരനെ അടുത്തറിഞ്ഞിരുന്ന അദ്ദേഹം അന്നും പതിവുപോലെ നരേന്ദ്രപ്രസാദിൻറെ ശബ്ദം അനുകരിക്കാൻ ആവശ്യപ്പെടുകയും ആസ്വദിക്കുകയും ചെയ്യുമായിരുന്നു. തുടർന്ന് വേണുച്ചേട്ടൻ മഹാകവി കുട്ടമത്തുമായും നാരായണപ്പണിക്കർ സാറുമായും എം എം ബഷീർമായമുള്ള രസകരമായ അനുഭവങ്ങൾ എന്നോട് പങ്കുവെക്കുകയുണ്ടായി.
അക്ഷരശ്ലോകത്തിൻറെ വരികൾ പഠിക്കുന്നത് തന്നെ മഹാകവി കുട്ടമത്തിൽ കൂടെയാണ് അദ്ദേഹം പറയുകയുണ്ടായി. ആറന്മുള പള്ളിയോടത്തിൻറെ പ്രശസ്തിയെക്കുറിച്ചും വഞ്ചിപ്പാട്ടിനെകുറിച്ചും ആറന്മുള വള്ളസദ്യയെ കുറിച്ചും വിശദമായി മമ്മൂക്കയോട് പറഞ്ഞത് വേണുച്ചേട്ടനാണ്.
അന്നും ഇന്നും എന്നും ഒരുപാട് ഓർമ്മകൾ സൂക്ഷിച്ചുവെക്കാൻ നൽകി കൊണ്ട് നമ്മെ വിട്ടു പിരിഞ്ഞു പോയ എൻറെ ജേഷ്ഠതുല്യനായ അതുല്യനായ കലാകാരന്, എൻറെ വേണുച്ചേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം.
https://www.facebook.com/plugins/video.php?height=316&href=https%3A%2F%2Fwww.facebook.com%2F124000254361599%2Fvideos%2F543441143386988%2F&show_text=false&width=560&t=0