റിയാദ്: സൗദി അറേബ്യയിൽ പുതുതായി 55 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ചികിത്സയിലുള്ളവരിൽ 52 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മൂന്ന് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,704 ഉം രോഗമുക്തരുടെ എണ്ണം 5,36,730 ഉം ആയി. ആകെ മരണസംഖ്യ 8,751 ആയി ഉയർന്നു.
ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 122 ആയി കുറഞ്ഞു. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.