തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ രണ്ടുദിവസം കൂടി തുടരാന്‍ സാധ്യതയെന്ന് റവന്യുമന്ത്രി കെ.രാജൻ. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. അറബികടലിൽ രൂപപ്പെട്ട ചക്രവാത ചുഴി രണ്ട് ദിവസം കൂടി തുടരും. മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍ നടപടികൾ ആരംഭിച്ചു.
എന്‍.ഡി.ആര്‍.എഫിൻ്റെ ആറ് സംഘം സംസ്ഥാനത്ത് സജ്ജമാണ്. മലയോരമേഖലയില്‍ രാത്രിയാത്ര നിരോധിച്ചു. അപകടസാധ്യതയുളള മേഖലകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. താലൂക്ക്, ജില്ലാ, സംസ്ഥാന തലത്തില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും മന്ത്രി ജില്ല കല്കടറുമാരുമായി നടത്തിയ ചർച്ചക്ക് ശേഷം പറഞ്ഞു.
കഴിഞ്ഞ ഒരു മണിക്കൂറില്‍ മഴ അല്‍പം കുറഞ്ഞെങ്കിലും കെടുതികള്‍ തുടരുകയാണ്. കോഴിക്കോട് വടകരയില്‍ ഇരുനിലകെട്ടിടം തകര്‍ന്നുവീണു. ആളുകളാരും പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയിലും ദുരിതം തുടരുകയാണ്. ചാലക്കുടിയിലും പാലക്കാട് അട്ടപ്പാടിയിലും കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയിലും മഴക്കെടുതി രൂക്ഷമാണ്.
https://embed.acast.com/1ff40d8f-d070-5951-b4b5-6f2e3efe6cbc/61654242e95c0c00135cb668