കോഴിക്കോട്: സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. “സമ്മർദ്ദങ്ങളില്ലാതെ നേടാം നമ്മുടെ ലക്ഷ്യങ്ങൾ ” എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഫോക്കസ് ഫയറീസ് സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.ഷെഹീൻ എസ് (റിസർച്ച് സ്കോളർ ഡിപ്പാർട്മെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസ്, സെന്റ് തോമസ് കോളേജ്, പാലാ )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
പ്രായഭേദമന്യേ തൽപരരായ എല്ലാവർക്കും പങ്കെടുക്കാം. കോവിഡ് കാരണം മാനസിക പിരിമുറുക്കവും സമ്മർദ്ദങ്ങളും കൊണ്ട് തന്റെ ലക്ഷ്യങ്ങൾ നേടിയയെടുക്കാൻ പ്രയാസപ്പെടുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ സെമിനാർ ഉപകാര പ്രദമാകുമെന്നാണ് സംഘാടകർ പ്രതീക്കുന്നത്. ഒക്ടോബർ 16 ന് ഉച്ചക്ക് 2 മണി മുതൽ 4 മണി വരെയാണ് സെമിനാർ. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91+91 73566 06446 ഷക്കീല വഹാബ് (സംഘാടക). വെബ്സൈറ്റ് www.ncdconline.org.
https://embed.acast.com/1ff40d8f-d070-5951-b4b5-6f2e3efe6cbc/61654242e95c0c00135cb668