ആകർഷകമായ സവിശേഷതകളുമായി പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളായ എച്ച്പി തങ്ങളുടെ ക്രോംബുക്ക് വിഭാഗത്തിലേക്ക് പുതിയ ലാപ്ടോപ്പ് പുറത്തിറക്കി.എച്ച്പി ക്രോംബുക്ക് x360 14എ എന്ന മോഡലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ക്രോംബുക്ക് എച്ച്പിയുടെ ആദ്യത്തെ എഎംഡി പ്രോസസർ കരുത്ത് നൽകുന്ന ക്രോംബുക്ക് ആണ്.എച്ച്പി ക്രോംബുക്ക് x360 14എയിൽ 14 ഇഞ്ച് എച്ച്ഡി ടച്ച്സ്ക്രീൻ 250 നിറ്റ് പീക്ക് ബ്രൈറ്റ്നസോടെ നൽകിയിട്ടുണ്ട്. എഎംഡി 3015സിഇ പ്രോസസറിന്റെ കരുത്തുള്ള ലാപ്ടോപ്പിൽ എഎംഡി റേഡിയോൺ ഗ്രാഫിക്സും നൽകിയിട്ടുണ്ട്. 4 ജിബി റാമും 64 ജിബി ഇഎംഎംസി ഓൺബോർഡ് സ്റ്റോറേജും ഇതിലുണ്ട്. ഒരു തവണ ചാർജ് ചെയ്താൽ 12.5 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാൻ കഴിവുള്ള ബാറ്ററിയാണ് ഈ ലാപ്ടോപ്പിൽ ഉള്ളതെന്ന് എച്ച്പി അവകാശപ്പെടുന്നു. പുതിയ എച്ച്പി ക്രോംബുക്ക് x360 14എ ലാപ്ടോപ്പിന്റെ ഇന്ത്യയിലെ വില 32,999 രൂപയാണ്. ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സെറാമിക് വൈറ്റ്, ഫോറസ്റ്റ് ടീൽ, മിനറൽ സിൽവർ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ലാപ്ടോപ്പ് ലഭ്യമാകുന്നത്.
ലാപ്ടോപ്പ് ക്രോം ഒഎസിലാണ് പ്രവർത്തിക്കുന്നത്. 14 ഇഞ്ച് എച്ച്ഡി (1,366×768 പിക്സൽ) ടച്ച് സ്ക്രീനാണ് ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. 250 നിറ്റ് പീക്ക് ബ്രൈറ്റ്നസും 45 ശതമാനം എൻടിഎസ്സി കവറേജുമുള്ള ഡിസ്പ്ലെയാണ് ഇത്. എച്ച്പി ക്രോംബുക്ക് x360 14എ ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് മുകളിൽ സൂചിപ്പിച്ചത് പോലെ എഎംഡി 3015Ce പ്രോസസറാണ്. എഎംഡി റേഡിയോൺ ഗ്രാഫിക്സും 4ജിബി റാമും ഈ ലാപ്ടോപ്പിൽ എച്ച്പി നൽകിയിട്ടുണ്ട്.ലാപ്ടോപ്പിന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും എച്ച്പി നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജും ഈ ലാപ്ടോപ്പ് വാങ്ങുമ്പോൾ സൗജന്യമായി ലഭിക്കും. പ്ടോപ്പിൽ 47Whr ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി ഒരു തവണ ചാർജ് ചെയ്താൽ 12.5 മണിക്കൂർ വരെ നിലനിൽക്കും 45W യുഎസ്ബി ടൈപ്പ് സി പോർട്ട് വഴിയാണ് ഈ ലാപ്ടോപ്പ് ചാർജ് ചെയ്യുന്നത്. എച്ച്പി ക്രോംബുക്ക് x360 14എ ലാപ്ടോപ്പിന്റെ ഭാരം 1.49 കിലോഗ്രാം ആണ്.