തിരുവനന്തപുരം: അഭിനയ സോപാനത്തിന്റെ ഒടുവിലത്തെ രംഗവും പൂർത്തിയാക്കി നെടുമുടി വേണു മടങ്ങി. തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ നൂറുകണക്കിനാളുകൾ പ്രിയ നടന് അന്തിമാഭിവാദ്യം അർപ്പിച്ചു.
സഹപ്രവർത്തകരായ ശ്രീകുമാരൻ തമ്പിയും ഇന്നസെന്റും രാവിലെ എത്തി. സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാർ, മറ്റ് ജനനേതാക്കൾ തുടങ്ങിയവർ ആദര മർപ്പിച്ചു. കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവ, കവി മധുസൂദൻ നായർ, സിനിമാ നാടകപ്രവർത്തകർ തുടങ്ങി നെടുമുടിയെ സ്നേഹിക്കുന്നവരെല്ലാം ആദരവിന്റെ പൂക്കളുമായെത്തി. പശ്ചാത്തലത്തിൽ അവനവൻ കടമ്പയിലെയും മറ്റ് നാടകങ്ങളിലെയും ഗാനങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു. ആ സമയം തമ്പിൽ വേണു വീണ്ടുമൊരു യാത്ര തുടങ്ങി. തിരികെ വരാത്ത യാത്ര. ഗുരുകാവാലം നാരായണപ്പണിക്കർ പോയ സ്ഥലത്തേക്ക്.
https://embed.acast.com/1ff40d8f-d070-5951-b4b5-6f2e3efe6cbc/61654242e95c0c00135cb668