തിരുവനന്തപുരം: കെപിസിസി പുന:സംഘടനയിൽ തർക്കങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. തർക്കങ്ങൾ പരിഹരിച്ച് രണ്ടു ദിവസത്തിനകം പട്ടിക കൈമാറും. മുൻ ഡിസിസി പ്രസിഡന്റുമാരായ എം.പി. വിൻസന്റ്, രാജീവൻ മാസ്റ്റർ എന്നിവർക്ക് മാനദണ്ഡങ്ങൾ മറികടന്ന് ഇളവ് നൽകാനുള്ള നീക്കം ഗ്രൂപ്പുകൾ എതിർത്തതോടെയാണ് പട്ടിക കൈമാറാതെ നേതൃത്വം ഡൽഹിയിൽ നിന്ന് മടങ്ങിയത്.
മാനദണ്ഡങ്ങൾ തയാറാക്കി ധാരണയിലെത്തിയാണ് പുനസംഘടന ചർച്ച ആരംഭിച്ചത്. മുൻ ഡിസിസി പ്രസിഡൻറ്മാരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം.
എന്നാൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ബിന്ദു കൃഷ്ണയ്ക്കും പത്മജ വേണുഗോപാലിനും ഇളവ് നൽകുന്നത് പരിഗണിച്ചു. ഡിസിസി പ്രസിഡന്റ് പദവിയിൽ ഒന്നര വർഷമേ ഇരിക്കാനായുള്ളവെന്ന വാദം ഉയർത്തി എം.പി. വിൻസന്റിനും യു. രാജിവനും ഇളവ് അനുവദിക്കാൻ ശ്രമിച്ചതാണ് തർക്കം രൂഷമാകാൻ കാരണം. ഇതിൽ തർക്കം ഉണ്ടെന്നും ഉടൻ പരിഹരിക്കുമെന്നും കെ.സുധാകരൻ വ്യക്തമാക്കി.
https://embed.acast.com/1ff40d8f-d070-5951-b4b5-6f2e3efe6cbc/61654242e95c0c00135cb668