ആഗോളതലത്തില്‍ സെമി കണ്ടക്ടര്‍ ചിപ്പുകളുടെ[Semiconductor chips] അഭാവം മൂലം മാരുതി സുസുക്കിയുടെ ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ രണ്ട് മടങ്ങ് കുറവുണ്ടായിട്ടാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സെപ്റ്റംബറില്‍ മൊത്തം 81,278 യൂണിറ്റ് ഉത്പാദനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, 2020 സെപ്റ്റംബറില്‍ നിര്‍മ്മിച്ച 1,66,086 യൂണിറ്റുകളെ അപേക്ഷിച്ച്.വാഹന നിര്‍മാതാവിന്റെ മൊത്തം പാസഞ്ചര്‍ വാഹന ഉത്പാദനം കഴിഞ്ഞ മാസം 77,782 യൂണിറ്റായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വാഹന ഉത്പാദനം 1,61,668 യൂണിറ്റുകളായിരുന്നു.ആള്‍ട്ടോ, എസ്-പ്രസോ മോഡലുകള്‍ പോലുള്ള മിനി കാറുകളുടെ മൊത്തം ഉത്പാദനം കഴിഞ്ഞ മാസം 17,163 യൂണിറ്റായിരുന്നു, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30,492 യൂണിറ്റുകള്‍. അതുപോലെ, വാഗണ്‍ആര്‍, സെലറിയോ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍ തുടങ്ങിയ കോംപാക്ട് കാറുകളുടെ നിര്‍മ്മാണം 2020 സെപ്റ്റംബറിലെ 90,924 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം 29,272 യൂണിറ്റായി കുറയുകയും ചെയ്തു.
മാരുതിയുടെ യൂട്ടിലിറ്റി വാഹനങ്ങളായ ജിപ്സി, എര്‍ട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ, XL6 എന്നിവയുടെ ഉത്പാദനം കഴിഞ്ഞ മാസം 26,648 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം 21,873 യൂണിറ്റായി കുറഞ്ഞു. 2020 സെപ്റ്റംബറിലെ യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ മാസം 11,183 യൂണിറ്റുകളാണ് കുറഞ്ഞത്.മാരുതിയുടെ ലൈറ്റ് കൊമേഴ്സ്യല്‍ വാഹനമായ സൂപ്പര്‍ ക്യാരിയുടെ ഉത്പാദനം കഴിഞ്ഞ മാസം 3,496 യൂണിറ്റായിരുന്നു, എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 4,418 യൂണിറ്റായിരുന്നു. ഓഗസ്റ്റില്‍ 1,13,937 യൂണിറ്റുകളില്‍ മൊത്തം ഉല്‍പാദനത്തില്‍ 8 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.ഓഗസ്റ്റില്‍, ഹരിയാനയിലെയും ഗുജറാത്തിലെയും പ്ലാന്റുകളിലുടനീളമുള്ള സെപ്റ്റംബറിലെ മൊത്തം വാഹന ഉത്പാദനം സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം കാരണം സാധാരണ ഉല്‍പാദനത്തിന്റെ 40 ശതമാനം മാത്രമായിരിക്കുമെന്ന് മാരുതി വ്യക്തമാക്കി. ഹരിയാനയിലെ ഗുഡ്ഗാവ്, മനേസര്‍ പ്ലാന്റുകളിലെ ഉല്‍പാദന ശേഷി പ്രതിവര്‍ഷം ഏകദേശം 15 ലക്ഷം യൂണിറ്റാണ്. ഗുജറാത്ത് പ്ലാന്റിലെ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 7.5 ലക്ഷം യൂണിറ്റും.എന്നാല്‍ സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ഇതിനെല്ലാം വലിയ വിലങ്ങുതടിയാകുന്നുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. രാജ്യത്തെ വിവിധ വാഹന നിര്‍മാതാക്കള്‍ സെമി കണ്ടക്ടര്‍ ചിപ്പ് ക്ഷാമം മൂലം ബുദ്ധിമുട്ടുകയാണ്, ഇത് ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ തടസ്സമുണ്ടാക്കുകയും ഉത്സവ സീസണിലെ വില്‍പ്പനയില്‍ വലിയ ഇടിവ് ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.