ഹൈദരാബാദ്: തെലുങ്ക് താരസംഘടനയായ മൂവീ ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. ഞായറാഴ്ച നടന്ന വോട്ടെടുപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കവേ നടി ഹേമ, നടന്‍ ശിവ ബാലാജിയെ കടിച്ചതോടെയാണ് പ്രശ്‌നം വഷളായത്.
പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന സംഘങ്ങള്‍ തമ്മിലായിരുന്നു തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയത്. ഹേമ പ്രകാശ് രാജിൻ്റെ പാനലില്‍ നിന്ന് ഹേമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു. നടന്‍ ശിവ ബാലാജി വിഷ്ണു മാഞ്ചുവിൻ്റെ പാനലില്‍ നിന്നും ട്രാഷറര്‍ സ്ഥാനത്തേക്കും മല്‍സരിച്ചു.
വോട്ട് ചെയ്യാനായി വരിയില്‍ നില്‍ക്കുമ്പോള്‍ ഹേമ, ശിവ ബാലാജിയുടെ ഇടതു കൈയിൽ കടിക്കുകയായിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ നടി പ്രതികരണവുമായി രംഗത്തെത്തി. ഒരാളെ അക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ താന്‍ ശ്രമിക്കുമ്പോള്‍ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും അതിൻ്റെ പരിണിതഫലമായി സംഭവിച്ചു പോയതാണെന്നും നടി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വിഷ്ണു മാഞ്ചു ജയിക്കുകയും മായുടെ പുതിയ പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ പ്രകാശ് രാജ് സംഘടനയില്‍ നിന്ന് രാജിവച്ച് പുറത്തുപോയി. വിജയികളെ അഭിനന്ദിച്ച പ്രകാശ് രാജ് സംഘടനയില്‍ പ്രാദേശികവാദം ശക്തമാണെന്നും ആരോപിച്ചു.
Reyyy 🤣🤣pic.twitter.com/jDzzZ0IjPm
— KB (@kostha_bidda) October 10, 2021