വരും തലമുറയ്ക്കു വേണ്ടി ജലം സംരക്ഷിക്കപ്പെടേണ്ടതിൻ്റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിൻ്റെയും ആവശ്യകത എത്രത്തോളം മഹനീയമെന്ന സന്ദേശം പകരുന്ന ചിത്രം ” നല്ലവിശേഷം ” സൈനപ്ളേ, ഫസ്റ്റ്ഷോസ് , സിനിയ, കൂടെ , റൂട്ട്സ്, എൽ എം, ഫിലിമി തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിൽ ഒക്ടോബർ 15 – ന് റിലീസാകുന്നു. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രം കൂടിയാണ് നല്ലവിശേഷം.
ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ഇന്ദ്രൻസ് , ചെമ്പിൽ അശോകൻ , ബാലാജി ശർമ്മ, ദിനേശ് പണിക്കർ, കാക്കമുട്ട ശശികുമാർ , കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ , ചന്ദ്രൻ , മധു വളവിൽ, അപർണ്ണ നായർ , അനീഷ , സ്റ്റെല്ല, ബേബി വർഷ , ശ്രീജ വയനാട്, രഞ്ജു നിലമ്പൂർ എന്നിവരഭിനയിക്കുന്നു. ബാനർ , നിർമ്മാണം – പ്രവാസി ഫിലിംസ്, കഥ, സംവിധാനം – അജിതൻ, ഛായാഗ്രഹണം – നൂറുദ്ദീൻ ബാവ, തിരക്കഥ, സംഭാഷണം – വിനോദ് കെ വിശ്വൻ, എഡിറ്റിംഗ് – സുജിത്ത് സഹദേവ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ, കല- രാജീവ്, ചമയം – മഹേഷ് ചേർത്തല, കോസ്‌റ്റ്യും – അജി മുളമുക്ക് , കോറിയോഗ്രാഫി -കൂൾ ജയന്ത് , ഗാനരചന – ഉഷാമേനോൻ (മാഹി), സംഗീതം – സൂരജ് നായർ , റെക്സ്, സൗണ്ട് എഫക്ട് – സുരേഷ് സാബു , പശ്ചാത്തലസംഗീതം – വിനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ – ശ്യാം സരസ്സ്, ഫിനാൻസ് കൺട്രോളർ – സതീഷ് , യൂണിറ്റ് – ചിത്രാഞ്ജലി, പി ആർ ഓ – അജയ് തുണ്ടത്തിൽ .