മലപ്പുറം : കരിപ്പൂരിൽ കനത്ത മഴയിൽ വീട് തകർന്ന് കുട്ടികൾ മരിച്ചു. എട്ട് വയസ്സുകാരി റിസ്വാന, ഏഴ് മാസം പ്രായമുള്ള റിൻസാന എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടിയെന്നയാളുടെ വീടാണ് തകർന്നത്. ഇയാളുടെ പേരക്കുട്ടികളാണ് ഇരുവരും.
കരിപ്പൂർ മാതംകുളത്ത് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. വീട് തകർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിയെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.