റിയാദ്: സൗദി അറേബ്യയിൽ ഇന്ധന വില പുതുക്കി നിശ്ചയിച്ചു. ദേശീയ പെട്രോളിയം കമ്പനിയായ സൗദി അരാംകൊയാണ് പുതിയ വില പ്രഖ്യാപിച്ചത്. എന്നാൽ എണ്ണ വിലയിൽ വരുത്തുന്ന ഈ മാറ്റം ഉപഭോക്താക്കളെ ബാധിക്കില്ല. ജൂലൈയിൽ നിശ്ചയിച്ച അതേ വിലയാണ് ഇനിയൊരു തീരുമാനമുണ്ടാകും വരെ ഉപഭോക്താക്കൾ നൽകേണ്ടത്.
91 ഇനം പെട്രോളിന് ലിറ്ററിന് 2.18 റിയാലും 95 ഇനം പെട്രോളിന് ലിറ്ററിന് 2.33 റിയാലുമാണ് പുതിയ വില. ഡീസൽ ലിറ്ററിന് 0.52 റിയാലും മണ്ണെണ്ണ ലിറ്ററിന് 0.70 റിയാലും ദ്രവീകൃത വാതകം ലിറ്ററിന് 0.75 റിയാലുമാണ് പുതിയ നിരക്കുകൾ.