തിരുവനന്തപുരം: സംസ്ഥാനത്തെ സിറോ സര്‍വെഫലം പുറത്ത്. പതിനെട്ടു വയസ്സിനു മുകളിലുള്ള 82.6 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡി കണ്ടെത്തിയതായാണ് സർവെ പറയുന്നത്.
കുട്ടികളില്‍ 40.02 ശതമാനത്തിലാണ് കോവിഡ് ആന്റിബോഡി കണ്ടെത്തിയത്. 49 വയസ്സു വരെയുള്ള ഗര്‍ഭിണികളില്‍ 65.4 ശതമാനം പേര്‍ രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. തീരമേഖലയില്‍ 87.7 ശതമാനം പേരിലും ആന്റിബോഡിയുണ്ട്. ചേരിപ്രദേശങ്ങളില്‍ ഇത് 85.3 ആണ്.
തീരദേശം, നഗരങ്ങള്‍, ഗ്രാമങ്ങള്‍, ചേരികള്‍ എന്നിവിടങ്ങള്‍ തരംതിരിച്ചാണ് പഠനം നടത്തിയത്. അഞ്ച് വയസിനു മുകളിലുള്ള കുട്ടികളെ പഠനത്തില്‍ ഉള്‍പ്പെടുത്തി. 18ന് മുകളില്‍ പ്രായം ഉള്ളവര്‍, 18ന് മുകളില്‍ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോര്‍പറേഷന്‍ പരിധികളില്‍ ഉള്ളവര്‍, 5 മുതൽ 17 വരെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിങ്ങനെയാണ് വിഭാഗങ്ങളായി തിരിച്ചത്.
ഇതാദ്യമായാണ് കേരളം സിറോ സര്‍വെ സ്വന്തം നിലയ്ക്ക് നടത്തിയത്. ഐസിഎംആര്‍ നേരത്തെ നടത്തിയ സര്‍വെ യില്‍ 42.7% ആണ് കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.