പ്രേക്ഷകരെ ഒന്നാകെ വിസ്മയിപ്പിച്ച ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രം ഭാഷയുടേയും ദേശത്തിന്‍റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടിയിരുന്നു.
ഓസ്‌കര്‍ നോമിനേഷേന്‍ നേടിയ ചിത്രം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും മികച്ച പ്രശംസകളും പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ കന്നഡയിലേയ്ക്ക് മൊഴിമാറ്റം വരുത്തിയ ജല്ലിക്കട്ട് പതിപ്പിന്‍റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുകയാണ്. ‘ഭക്ഷകരു’ എന്നാണ് കന്നഡ പതിപ്പിന്‍റെ പേര്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.