മെന്റൽ ഹെൽത്ത് ഡേയിൽ സന്ദേശവുമായി നടി ഗ്രേസ് ആൻ്റണി. വണ്ണം വയ്ക്കും എന്നോർത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതിരിക്കുക, കറുത്തിട്ടാണെന്ന് വിചാരിച്ച് മറ്റുള്ളവരെ ഫേസ് ചെയാതിരിക്കുക തുടങ്ങി മറ്റുള്ളവർ കുറ്റം പറയുമെന്ന് വിചാരിച്ച് ഒതുങ്ങി നിൽക്കരുതെന്ന് ഗ്രേസ് പറഞ്ഞു. നമ്മുടെ ഒരു വാക്ക് മറ്റൊരു വ്യക്തിയുടെ പ്രതീക്ഷ കെടുത്തരുത്. അതിനേക്കാളുപരി സ്വയം മനസിലാക്കുക നമ്മുക്കുള്ള കുറവുകളെ അംഗീകരിക്കുക. നമ്മളെ നമ്മൾ സ്നേഹിക്കാൻ തുടങ്ങുന്നിടത്താണ് ജീവിതം ആസ്വാദകരമാവുന്നത് എന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു.
ഗ്രേസ് ആൻ്റണിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഇന്ന് മെന്റൽ ഹെൽത്ത് ഡേ (Mental Health day)♥️ ആണ് ഈ ദിവസത്തിൽ എനിക്ക് നിങ്ങളോടു പറയാൻ ഉള്ളത് ഒരൊറ്റ കാര്യമേ ഉള്ളു. വണ്ണം വയ്ക്കും എന്നോർത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതിരിക്കുന്നവരുണ്ട് . ഞാൻ കറുതിരിക്കുന്നു എന്നോർത്ത് മറ്റുള്ളവരെ ഫേസ് ചെയ്യാത്തവരുണ്ട് . ഒത്തിരി സ്ലിം ആയതുകൊണ്ട്,സ്‌ട്രെച് മാർക്ക് ഉള്ളതുകൊണ്ട് ,കണ്ണാടി നോക്കാൻ പേടിയുള്ളവർ ,മുടി കുറവുള്ളവർ ,കഷണ്ടി ഉള്ളവർ ,സ്കിൻ പ്രോബ്ലം ഉള്ളവർ . ഇവരെല്ലാം പറയുന്ന ഒരൊറ്റ കാര്യമേ ഉള്ളു , ഞങ്ങൾ എന്ത് ചെയ്താലും കൂറ്റം മാത്രമേ ഉള്ളു. അല്ലാ ഇതാരാ ഇഇഇ കുറ്റം പറയുന്നത് അതും ഈ നമ്മൾ ഒകെ തന്നെയല്ലേ . നമ്മുടെ ഒരു വാക്കാണ് മറ്റൊരു വ്യക്തിയുടെ പ്രതീക്ഷ കെടുത്തുന്നത്. അതിനേക്കളുമുപരി സ്വയം മനസിലാക്കുക നമുക്കുള്ള കുറവുകളെ അംഗീകരിക്കുക . നമ്മളെ നമ്മൾ സ്നേഹിക്കാൻ തുടങ്ങുന്നിടത്താണ് ജീവിതം ആസ്വാദകരമാകുന്നത്.♥️
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FGraceeAntonyy%2Fposts%2F434225941408197&show_text=true&width=500