മലപ്പുറം; ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി എട്ടു വയസുകാരൻ മരിച്ചു. പൂക്കോട്ടുപാടം വട്ടപ്പാടം സ്വദേശിയായ സതീഷ് ബാബുവിന്റേയും രജിതയുടേയും മകൻ അർജുൻ ആണ് മരിച്ചത്. ഇന്നലെ രാവിലെ വീടിനു സമീപമാണ് അപകടമുണ്ടായത്.
നാലു വയസുകാരനായ കൂട്ടുകാരനൊപ്പം ഊഞ്ഞാലിൽ കളിക്കുകയായിരുന്നു അർജുൻ. ഊഞ്ഞാലിന്റെ കയർ അബദ്ധത്തിൽ കുരുങ്ങുകയായിരുന്നു. സതീഷ് ബാബുവും സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള ആശുപത്രിയിലും പിന്നീട് നിലമ്പൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.