തിരുവനന്തപുരം: യൂനിയന്‍ പബ്ലിക് സര്‍വിസ് കമീഷന്‍ നടത്തുന്ന സിവില്‍ സര്‍വിസ് പരീക്ഷയുടെ പ്രാഥമിക പരീക്ഷ ഞായറാഴ്ച പൂർത്തിയായി. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ്, ഇന്ത്യന്‍ പൊലീസ് സര്‍വിസ് എന്നിങ്ങനെ കേന്ദ്ര സര്‍ക്കാറിെൻറ വിവിധ സിവില്‍ സര്‍വിസുകളിലേക്കുള്ള റിക്രൂട്ട്‌മെൻറിനായി എല്ലാവര്‍ഷവും യു.പി.എസ്.സി നടത്തിവരുന്ന മത്സരപ്പരീക്ഷയുടെ പ്രാഥമിക പരീക്ഷയാണ് പൂര്‍ത്തിയായത്.
കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരീക്ഷ നടന്നത്. ജൂണ്‍ 27 നായിരുന്നു ആദ്യം പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. ഉദ്യോഗാർഥികളുടെ സൗകര്യാർഥം വിവിധയിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേകം സർവിസുകളും ഏർപ്പെടുത്തിയിരുന്നു.