തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. കോതമംഗലം ചെറുവാറ്റൂർ ചിറയ്ക്കൽ ഹൗസിൽ നെടുമ്പാശ്ശേരി എയർപോർട്ടിൽ എയർ ഇന്ത്യ എൻജിനീയറിങ്ങിൽ മാനേജറായ എൻ. ഹരിയുടെയും അധ്യാപികയായ ലുലു കെ. മേനോൻെറയും മകൻ നിതിൻ സി. ഹരി (21) ആണ് മരിച്ചത്.
ബൈക്കോടിച്ച സുഹൃത്തും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി പി.എസ്. വിഷ്ണുവിനെ (22) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച നാലിനായിരുന്നു അപകടം.ഗോകുലം മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർഥികളാണ് ഇരുവരും.പോത്തൻകോട് ചന്തവിളയിൽ വച്ച് പുലർച്ചെ നാലര മണിയോടെയാണ് അപകടം. ഗോകുലം മെഡിക്കൽ കോളജിൽ നിന്നു റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്.