മലപ്പുറം : മലപ്പുറത്ത്16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് താനൂരിൽ നിന്ന് പോലീസ് പിടികൂടിയത്. 500,2000 നോട്ടുകൾ ദേഹത്ത് ബെൽറ്റ് പോലെ കെട്ടി കടത്താനായിരുന്നു ശ്രമം.കോയമ്പത്തൂര്‍- കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ താനൂരിലെത്തിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
കോയമ്പത്തൂരില്‍നിന്ന് നിരവധി തവണ ഇയാള്‍ പണമെത്തിച്ച് വിതരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ നേരത്തെയും കുഴല്‍പ്പണ കേസുകളില്‍ പിടിയിലായിരുന്നു.