ദുബൈ: യു.എ.ഇയിൽ നബിദിന അവധി ഒക്ടോബർ 21 വ്യഴാഴ്ച. അറബി മാസം റബീഇൽ അവ്വൽ 12നാണ് വിവിധ ഗൾഫ് രാജ്യങ്ങളിലടക്കം നബിദിനം ആചരിക്കുന്നത്.
ഒക്ടോബർ 19നാണ് ഇത്തവണ റബീഇൽ അവ്വൽ 12. എന്നാൽ അവധിദിനം വരാന്ത അവധികളായ വെള്ളി, ശനി എന്നിവക്കൊപ്പം ചേർത്ത് നൽകിയിരിക്കുകയാണ്. ഇത് മൂന്ന് ദിവസം തുടർച്ചയായി ഒഴിവ് ലഭിക്കാൻ സഹായിക്കും. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഒരേ ദിവസങ്ങളിലാണ് അവധി.