ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഉപദേശവുമായി ബ്രയാന്‍ ലാറ. ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാന്‍ പോക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഡല്‍ഹി പേസര്‍മാരായ റബാഡ, നോര്‍ജെ, ആവേശ് ഖാന്‍ എന്നിവരെ പവര്‍പ്ലേയില്‍ കരുതലോടെ നേരിടണം എന്നാണ് ലാറ ചെന്നൈ ഓപ്പണര്‍മാരോട് പറയുന്നത്.
ടൂര്‍ണമെന്റില്‍ ഉടനീളം എതിരാളികള്‍ക്ക് വലിയ നാശനഷ്ടമുണ്ടാക്കിയ താരങ്ങളാണ് ആവേശ് ഖാനും നോര്‍ജെയും റബാഡയും. അതിനാല്‍ പവര്‍പ്ലേയില്‍ ചെന്നൈ കരുതി കളിക്കേണ്ടതുണ്ട്. ഷോര്‍ട്ട് പിച്ച് ഡെലിവറികളിലൂടെയാവും ചെന്നൈ ഓപ്പണര്‍മാരെ ഇവര്‍ നേരിടുക, ലാറ ചൂണ്ടിക്കാണിക്കുന്നു.
പവര്‍പ്ലേയില്‍ ഡല്‍ഹിയുടെ പേസ് നിരയിലെ മൂവര്‍ സഖ്യത്തെ മറികടക്കാന്‍ ചെന്നൈക്ക് കഴിഞ്ഞാല്‍ ഡുപ്ലസിസിനും ഗെയ്കവാദിനും മികച്ച പ്രകടനം നടത്താനാവും. പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്. ധോനിയുടെ തന്ത്രങ്ങള്‍ ഇവിടെ ജയം കാണുമെന്നും ലാറ പറഞ്ഞു. എന്നാല്‍ ഐപിഎല്ലില്‍ 2020 സീസണ്‍ മുതല്‍ ഡല്‍ഹിയോട് ജയിക്കാന്‍ ധോനിക്കും സംഘത്തിനും കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്ലേഓഫിലേക്ക് വരുമ്പോള്‍ ചെന്നൈക്കാണ് ആധിപത്യം.