ഗുവാഹത്തി: അസമിലെ രണ്ട് ജയിലുകളിൽ ഒരു മാസത്തിനിടെ 85 പേർക്ക് എച്ച്ഐവി രോഗബാധ. നഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഒരു മാസത്തിനിടെ കൂട്ടത്തോടെ എച്ച്‌ഐവി കേസുകൾ റിപ്പോർട്ട് ചെയ്തത്. ജയിലിൽ നടത്തിയ മെഡിക്കൽ ടെസ്റ്റിലാണ് ഇത് കണ്ടെത്തിയത്. സെൻട്രൽ ജയിലിൽ 40പേർക്കും സ്‌പെഷ്യൽ ജയിലിൽ 45പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അസമിലെ ഏറ്റവും കൂടുതൽ തടവുപുള്ളികളുള്ള ജില്ലയാണ് നാഗോൺ. ജയിലിലുള്ള മിക്ക തടവുപുള്ളികൾക്കും ഇവിടെ എത്തുന്നതിന് മുൻപേ രോഗം ബാധിച്ചിരുന്നതായി നാഗോൾ ഹെൽത്ത് സർവ്വീസ് ജോയിന്റ് ഡയറക്ടർ പറഞ്ഞു. മയക്കുമരുന്നിന് അടിമയായ നിരവധി പേർ ജയിലിൽ എത്തിയിട്ടുണ്ട്. അവരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.