ചെന്നൈ: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുമ്പോഴുണ്ടാവുന്ന ഗതാഗതക്കുരുക്കിന്കടന്നുപോകുമ്പോഴുണ്ടാവുന്ന ഗതാഗതക്കുരുക്കിന് (inconvenience and traffic hassles ) പരിഹാരം കാണാനായി അകമ്പടി വാഹനങ്ങളുർെ എണ്ണം വെട്ടിച്ചുരുക്കിയാണ് എം കെ സ്റ്റാലിന്‍ കയ്യടി നേടിയത്. തന്‍റെ വാഹനവ്യൂഹത്തെ കടത്തിവിടാനായി ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന നിരീക്ഷണത്തേത്തുടര്‍ന്നാണ് സ്റ്റാലിന്‍റെ തീരുമാനം.നേരത്തെ പന്ത്രണ്ട് വാഹനങ്ങളുണ്ടായിരുന്നത് ആറായി വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. രണ്ട് പൈലറ്റ് വാഹനവും മൂന്ന് അകമ്പടി വാഹനവും ഒരു ജാമര്‍ വാഹനവുമാകും ഇനി എം കെ സ്റ്റാലിന്‍റെ വാഹനവ്യൂഹത്തിലുണ്ടാവുക. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞുള്ള പ്രത്യേക ഗതാഗത നിയന്ത്രണങ്ങളുടെ ആവശ്യവുമില്ലെന്ന് എം കെ സ്റ്റാലിന്‍ വിശദമാക്കി. ചീഫ് സെക്രട്ടറിയുമായും മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം വിശദമാക്കിയത്.