സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെയിലെ പ്രണയഗാനം പുറത്തിറങ്ങി. രജനി-നയൻതാര ജോഡികൾ ഒന്നിക്കുന്ന ഗാനം ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.
‘സാര കാട്രേ’ എന്ന് തുടങ്ങുന്ന ഗാനം ശ്രേയാ ഘോഷാലും സിദ് ശ്രീറാമും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. യുഗഭാരതിയുടെ വരികൾക്ക് ഡി ഇമ്മനാണ് സംഗീതം നൽകിയിരിക്കുന്നത്. രജനീകാന്തിന്റേയും നയൻതാരയുടേയും ചിത്രത്തിലെ സ്റ്റിൽസിനൊപ്പമാണ് ഗാനം.
ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
അന്തരിച്ച പ്രിയ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അവസാനമായി ആലപിച്ച അണ്ണാത്തെയിലെ ഗാനം നേരത്തെ പുറത്തുവന്നിരുന്നു.
സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സൺ പിക്ചേഴ്‍സ് ആണ് ചിത്രം നിർമിക്കുന്നത്.