യുജിസി നെറ്റ് 2021 പരീക്ഷാ തീയതികളില്‍ വീണ്ടും മാറ്റം. ഒക്ടോബര്‍ 17 മുതല്‍ 25വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ഒക്ടോബര്‍ 6 മുതല്‍ 11 വരെയായിരുന്നു പരീക്ഷ നടത്താന്‍ ആദ്യം നിശ്ചയിച്ച തീയതി. പിന്നീട് ഒക്ടോബര്‍ 6 മുതല്‍ 8 വരെയും ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 19 വരെയും മാറ്റി.
പരീക്ഷാ തീയതിയോ അഡ്മിറ്റ് കാര്‍ഡ് റിലീസ് തീയതിയോ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് എന്‍ടിഎ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ എന്‍ടിഎ അറിയിച്ചു. രണ്ടുപേപ്പറുകളും ഓണ്‍ലൈനായാണ് നടത്തുന്നത്.
പേപ്പര്‍ ഒന്നിന് 100 മാര്‍ക്കാണ്. ഉദ്യോഗാര്‍ത്ഥികള്‍ 50 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം. ശരിയായ ഉത്തരത്തിന് രണ്ട് മാര്‍ക്ക് വീതം ലഭിക്കും. 100 മാര്‍ക്കിന്റെ തന്നെ പേപ്പര്‍ 2ല്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്ക് 3 മണിക്കൂറാണ് സമയം. ശരിയുത്തരത്തിന് 2 മാര്‍ക്ക് വീതമാണ് ലഭിക്കുക. ചോദ്യപേപ്പര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കിംഗ് ഇല്ല.