ബംഗളൂരു: കന്നഡ നടന് സത്യജിത്ത് അന്തരിച്ചു. 71 വയസ്സായിരുന്നു .ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചതെന്ന് സത്യജിത്തിന്റെ മകന്‍ ആകാശ് അറിയിച്ചു.
അറുനൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ബോളിവുഡ് സിനിമകളില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.അപ്പു, അരസു, അഭി, ആപ്തമിത്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.