കോഴിക്കോട്; പയ്യോളി കോട്ടകടപ്പുറത്ത് പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു. മണിയൂർ മുതുവന കുഴിച്ചാലിൽ റിജുവിന്‍റെ മകൾ സനോമിയ ആണ് മരിച്ചത്.
അനുജൻ സിയോണിന്‍റെ ഒന്നാം പിറന്നാളാഘോഷത്തിനായി ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. രക്ഷാപ്രവർത്തകർ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.